എട്ടുവര്‍ഷക്കാലം ഒരു നഗരത്തെ ഭീതിയിലാഴ്ത്തിയ മുതലയെ ഒടുവില്‍ പിടികൂടി

single-img
10 July 2018

ഓസ്‌ട്രേലിയയിലെ കാതറിന്‍ നഗരത്തില്‍ നിന്നാണ് ഈ ഭീമന്‍ മുതലയെ അധികൃതര്‍ വലയിലാക്കിയത്. 600 കിലോഗ്രാമാണ് മുതലയുടെ ഭാരം. 4.7 മീറ്റര്‍ നീളമുണ്ട്. 2010 മുതലാണ് മുതലയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവനോടെ തന്നെ മുതലയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.

ഇതിനായി എട്ടുവര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു. പിടികൂടിയ മുതലയ്ക്ക് ഏകദേശം 60വയസ് പ്രായം വരുമെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ മുതലയെ ജനവാസകേന്ദ്രത്തിന് സമീപത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മേധാവി ട്രേസി ഡല്‍സിഗ് അറിയിച്ചു.