ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യർ പ്രതിഫലമായി വാങ്ങിയത് ഒരു കോടി രൂപ

single-img
10 July 2018

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ അതിർത്തിയും കടന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രം റിലീസിന് എത്തുന്നതിന് മുമ്പേ നിരവധി ഭാഷയിൽ നിന്നും ഓഫറുകൾ താരത്തെ തേടിയെത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

അതിനിടെ തന്റെ പുതിയ പരസ്യ ചിത്രത്തിന് ഒരു കോടിയോളം രൂപ പ്രിയ പ്രതിഫലമായി വാങ്ങിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. ബ്രാൻഡ് എക്‌സ്‌പോർട്ടിനെ ഉദ്ധരിച്ച് ഖലീജ് ടെെംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

”കഴിഞ്ഞ വെള്ളിയാഴ്ചയോട് കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപയാണ് പ്രിയയ്‌ക്ക് പ്രതിഫലം നൽകിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച് ഇത് വലിയ തുകയാണ്”- റിപ്പോർട്ടിൽ പറയുന്നു.