ഇടവേള ബാബുവിനെതിരെ ആരോപണവുമായി നടി പത്മപ്രിയ

single-img
10 July 2018

അമ്മയില്‍ ജനാധിപത്യമുണ്ടെന്നും നടിമാരില്‍ രണ്ട് പേരുടെ രാജി ലഭിച്ചിട്ടില്ലെന്നുമടക്കമുള്ള അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെ വാദങ്ങളെ തള്ളി നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ല. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പ്രതികരിച്ചു.

‘‘അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച പാർവതി തിരുവോത്തിനെ അമ്മ സെക്രട്ടറിയാണു പിന്തിരിപ്പിച്ചത്. ഭാവനയ്ക്കും രമ്യ നമ്പീശനും പുറമേ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരും അമ്മയ്ക്കു രാജിക്കത്ത് നൽകിയിട്ടുണ്ട്. ഇ- മെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. ഇവരുടെ രാജിക്കത്ത് കിട്ടിയില്ലെന്നു മോഹൻലാൽ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല.

ജനറൽബോഡി അജൻഡയിൽ ദിലീപിനെ പുറത്താക്കിയ വിഷയം ഉണ്ടായിരുന്നില്ല. അമ്മയുടെ സ്റ്റേജ് ഷോയിലെ വിവാദ സ്കിറ്റ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അതിനെ തമാശയായി കാണണമെന്ന അഭിപ്രായം അംഗീകരിക്കാനാവില്ല’’– പത്മപ്രിയ വ്യക്തമാക്കി.