മാധുരി ദീക്ഷീത്തിന്റെ ഹിറ്റ് ഗാനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ നൃത്ത ചുവടുകള്‍ വയ്ക്കുന്ന അമേരിക്കക്കാരന്‍: വീഡിയോ

single-img
10 July 2018

ഷാരൂഖ്, സല്‍മാന്‍, മാധുരി തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഹിറ്റ് ഗാനങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ നൃത്തചുവടുകള്‍ വച്ച് കാണികളെ രസിപ്പിക്കുന്ന യുവാവ്. ന്യൂയോര്‍ക്കിലെ ബാങ്ക് ജീവനക്കാരന്‍ ക്യു പാര്‍ക്ക് ഇത് ആദ്യമായല്ല ഇങ്ങനെ തമാശകള്‍ ഒപ്പിക്കുന്നത്.

സിനിമയില്‍ നായകനും നായികയും ചെയ്യുന്ന നൃത്ത ചുവടുകള്‍ അതേ രീതിയില്‍ അതേ ഭാവത്തോടെ ക്യൂ പാര്‍ക്ക് അവതരിപ്പിക്കാറുണ്ട്. ഇയാളുടെ കോമാളിക്കാഴ്ചകള്‍ സ്ഥിരമായപ്പോള്‍ കാണികള്‍ റെക്കോര്‍ഡ് ചെയ്ത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. അതോടെ ക്യൂ പാര്‍ക്ക് പ്രശസ്തനായി. ഒരാഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.