സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ‘അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം’

single-img
10 July 2018

കൊച്ചി: കലാലയ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ആണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണം എന്ന് ആവശ്യവുമായി ചെങ്ങന്നൂര്‍ സ്വദേശി അജോയ് ഹര്‍ജി നല്‍കിയത്.