ജാമ്യം നിന്നതിന് സ്ഥലം ഏറ്റെടുക്കൽ:വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാര്‍

single-img
9 July 2018

കൊച്ചി∙ സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരിൽ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടിൽ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം.വീട്ടമ്മയ്‌ക്ക് പിന്തുണയുമായി നാട്ടുകാരും സംഘടിച്ചിട്ടുണ്ട്. നാട്ടുകാർ ആത്മഹത്യാ ഭീഷണിയും ഉയർത്തുന്നുണ്ട്.സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.

സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്‌പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂ മാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ ആരോപിക്കുന്നു.

എ​ടു​ക്കാ​ത്ത വാ​യ്‌പ​യു​ടെ പേ​രി​ല്‍ കി​ട​പ്പാ​ടം നഷ്‌ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്. അതിനിടെയാണ് വീട് ജപ്‌തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കോടതി ഉത്തരവിന്റെ മറവില്‍ തങ്ങളോട് കാണിക്കുന്നത് നീതികേടാണ്. 19 ദിവസത്തിലധികം നിരാഹാരം കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, ആത്മഹത്യയല്ലാതെ ഇനി മറ്റുമാര്‍ഗമില്ലെന്നും പ്രീത പറയുന്നു.