ഫ്‌ളവേഴ്സിനെ തള്ളി നിഷ; സംവിധായകനെ മാറ്റാതെ അഭിനയിക്കില്ല

single-img
9 July 2018

ഉപ്പും മുകളിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് തുടരുമെന്ന് ഫ്‌ളവേഴ്സ് ടിവി അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടി. വിവാദ വിഷയത്തില്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ ഇനി അഭിനയിക്കില്ലെന്ന് നിഷ വ്യക്തമാക്കി.

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

#അവൾക്കൊപ്പംഇന്നലെ ഒരു നടി സ്വന്തം തൊഴിൽ മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയൽ…

Posted by Women in Cinema Collective on Sunday, July 8, 2018