മുസ്ലീം സമുദായം പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി നല്‍കിയിട്ടില്ല:എം.കെ മുനീര്‍

single-img
9 July 2018

പോപ്പുലര്‍ ഫ്രണ്ടിന് മുസ്ലീം സമുദായത്തെ തീറെഴുതി നല്‍കിയിട്ടില്ലെന്ന് എം കെ മുനീര്‍ എം എല്‍ എ. തീവ്രവാദ സ്വഭാവമുള്ള സംഘടന ഭീകരവാദ സംഘടനയായി രൂപാന്തരപ്പെടുമെന്നും മുനീര്‍ എംഎല്‍എ പറഞ്ഞു.

മുസ്ലീം ലീഗ് എപ്പോഴും പോപ്പുലര്‍‌ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സി.പി.എം എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത്. വളര്‍ത്തുമ്പോള്‍ തിരിഞ്ഞ് കൊത്തുമെന്ന് അവര്‍ ആലോചിക്കണമായിരുന്നു. എസ്.ഡി.പി.ഐയുമായി സി.പി.എം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ട്’-മുനീര്‍ പറഞ്ഞു

നിരോധനം പ്രായോഗികമല്ല. പൊതുസ്ഥലങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് സ്വീകാര്യത ലഭിക്കുന്ന അവസരം ഒഴിവാക്കുകയാണ് വേണ്ടതെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.