ദിലീപ് വിഷയത്തില്‍ താരസംഘടന പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു: മോഹന്‍ലാല്‍

single-img
9 July 2018

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍‍. ഇക്കാര്യത്തില്‍ തന്‍റെ ഖേദം അറിയിക്കുന്നു. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന വിഷയത്തില്‍ താരസംഘടനയായ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് അവയ്‌ഡബിള്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നാണ്. അത് സന്പൂര്‍ണ യോഗമായിരുന്നില്ല.

ദിലീപിന്റെ പ്രശ്നം വന്നപ്പോള്‍ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും ലാല്‍ പറഞ്ഞു.സംഘടനയുടെ യോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.