ഫിജികാർട്ട്‌ ഡോട്ട്‌ കോമിന്റെ ഇന്ത്യയിലെ പ്രവർത്തനം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു

single-img
9 July 2018

കോഴിക്കോട്‌: ഡയറക്ട്‌ മാർക്കറ്റിങ്ങും ഇ-കോമേഴ്‌സ്‌ വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഇ-കോമേഴ്‌സ്‌ പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്‌ ഡോട്ട്‌ കോമിന്റെ പ്രവർത്തനത്തിന്‌ മന്ത്രി പി. തിലോത്തമൻ തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉത്‌പന്നങ്ങൾ ഉപഭോക്താവിന്‌ നേരിട്ട്‌ ലഭ്യമാക്കുന്ന ഫിജികാർട്ട്‌ ഡോട്ട്‌ കോം കേരളത്തിന്‌ ഗുണകരമാകുമെന്ന്‌ മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ്‌ ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളുടെ പൊതുവായ ന്യൂനത പരിഹരിക്കുന്നതിനാണ്‌ ഫിജികാർട്ട്‌ ഡോട്ട്‌ കോമിന്റെ പിറവിയെന്ന്‌ ചെയർമാൻ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. അങ്കമാലി അഡ്‌ലെക്സ്‌ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ പ്രശസ്ത ബോളിവുഡ്‌ താരം തമന്ന ഭാട്ടിയ ഫിജികാർട്ട്‌ ഡോട്ട്‌ കോമിന്റെ ഇന്ത്യയിലെ ലോഞ്ചിങ്‌ പ്രഖ്യാപിച്ചു. ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസർ ഡോ. ജോളി ആന്റണി, ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസർ അനീഷ്‌ കെ. ജോയി എന്നിവരും സന്നിഹിതരായിരുന്നു. ഫിജികാർട്ട്‌ ഡോട്ട്‌ കോം വൈസ്‌ പ്രസിഡന്റ്‌ വി.പി. സജീവ്‌ ബിസിനസ്‌ പ്ലാൻ അവതരിപ്പിച്ചു. ഫിജികാർട്ട്‌ ഡോട്ട്‌ കോമിലൂടെ ലഭ്യമാക്കുന്ന ഗോൾഡ്‌, ഡയമണ്ട്‌ ആഭരണങ്ങളുടെ ലോഞ്ചിങ്ങിൽ ഡോ. ബോബി ചെമ്മണൂർ, റോജി എം. ജോൺ എം.എൽ.എ., നഗരസഭാ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, മുൻ മന്ത്രി ജോസ്‌ തെറ്റയിൽ, പ്രൊഫ. തോമസ്‌ ജോസഫ്‌ തൂങ്കുഴി, ഡോ. അനിൽ ശർമ, നോയൽ ജോർജ്‌ എന്നിവർ സംസാരിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.