ലൈംഗിക പീഡനം : വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേത്തക്ക് മാറ്റി

single-img
9 July 2018

ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി .പ്രതികളായ വൈദികര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയായ വീട്ടമ്മ വാദത്തിനിടെ ആവശ്യപ്പെട്ടു.
കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതി ഇരയോട് നിര്‍ദേശിച്ചു.ഇതിനെ തുടര്‍ന്ന് പരാതിക്കാരിയായ വീട്ടമ്മ കക്ഷി ചേരാന്‍ അപേക്ഷ സമര്‍പ്പിച്ചു.

തങ്ങള്‍ക്കെതിരായ പരാതി ബാഹ്യ ഇടപെടലാണെന്ന് വൈദികര്‍ കോടതിയില്‍ വാദിച്ചു. സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വൈദികര്‍ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയാകും മുന്‍പേ ഒന്നാം പ്രതി പീഡിപ്പിച്ചതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് രണ്ടാം പ്രതി പീഡിപ്പിച്ചത്.സാഹചര്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടി വന്നുവെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.