താം ​ലു​വാം​ഗ് ഗുഹയിൽനിന്ന് ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു:രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മഴ

single-img
9 July 2018

ബാ​ങ്കോ​ക്ക്: വ​ട​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ താം ​ലു​വാം​ഗ് ഗു​ഹ​യി​ല്‍ അ​ക​പ്പെ​ട്ട ഒ​രു കു​ട്ടി​യെ കൂ​ടി പു​റ​ത്തെ​ത്തി​ച്ചു. ഇ​തു​വ​രെ അ​ഞ്ച് കു​ട്ടി​ക​ളെ​യാ​ണ് ര​ക്ഷി​ച്ച​ത്. ഇ​നി ഏ​ഴ് കു​ട്ടി​ക​ളെ​യും പ​രി​ശീ​ല​ക​നെ​യും ര​ക്ഷി​ക്കാ​നു​ണ്ട്. ര​ക്ഷാ ദൗ​ത്യം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ച​ത്.

കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം നാലു കുട്ടികളെ പുറത്തെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം 8.30) രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ്‌ സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന.

അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.