വാട്ടര്‍ പാര്‍ക്കിലെ കുളത്തില്‍ തലയിടിച്ച് 19 കാരന് ദാരുണ അന്ത്യം

single-img
9 July 2018
രാജസ്ഥാനിലെ കോട്ട വാട്ടര്‍പാര്‍ക്കിലെ നീന്തല്‍കുളത്തില്‍ മഹാവീര്‍ സ്വദേശിയായ അശുതോഷ് മാഹാജന്‍ സുഹൃത്തുക്കളുമൊന്നിച്ച് കളിക്കുകയായിരുന്നു. കുളത്തില്‍ ഡൈവ് ചെയ്യുന്നതിനിടെ മുങ്ങിയ അശുതോഷിനെ പിന്നെ പൊങ്ങിവരാന്‍ കാണാത്തതിനാല്‍ പരിഭ്രാന്തരായ സുഹൃത്തുക്കള്‍ അധികൃതരെ വിവരം അറിയിച്ചു. പാര്‍ക്ക് അധികൃതര്‍ എത്തി പരിശോധിച്ചപ്പോഴേക്കും അശുതോഷ് മരിച്ചിരുന്നു.
നീന്തല്‍കുളത്തില്‍ ഡൈവ് ചെയ്യുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
തന്‍റെ മകന്‍ നീന്താന്‍ മിടുക്കനാണെന്നും അതിനാല്‍ കുളത്തിന്‍റെ നിര്‍മ്മാണത്തിലെ പാകപ്പിഴയാണ് ദുരന്തത്തിനിടയാക്കിയതെന്നും അശുതോഷിന്‍റെ അച്ഛന്‍ ആരോപിച്ചു.
മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മഹാരാജാസ് ഭീംസിങ് ആശുപത്രിയ്ക്ക് മുന്നില്‍ പാര്‍ക്ക് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധമുണ്ടാക്കി. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.