നദിക്ക് കുറുകേ പാലമില്ല; ബൈക്കും ചുമന്ന് മറുകരയിലേക്ക് നടന്നു പോകുന്ന യാത്രക്കാര്‍

single-img
8 July 2018

ജാര്‍ഖണ്ഡിലെ ലാത്തേഹാര്‍ ജില്ല നക്‌സല്‍ ബാധിത പ്രദേശമാണ്. ഇവിടത്തെ ആദിവാസികള്‍ക്ക് സുക്രീ നദി കടന്നുവേണം നഗരത്തിലെത്താന്‍. എന്നാല്‍ നദിക്ക് കുറുകേ പാലമില്ലാത്തതിനാല്‍ ഇവരുടെ യാത്ര ഏറെ ദുരിതപൂര്‍ണ്ണമാണ്. തൊഴില്‍ തേടി പോകുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും ഗ്രാമവാസികള്‍ ആശ്രയിക്കുന്നത് നഗര പ്രദേശത്തെയാണ്.

‘പത്ത് വര്‍ഷമായി പാലം പണി തുടങ്ങിയെങ്കിലും നക്‌സല്‍ ഭീഷണി കാരണം ഇതുവരെയും പൂര്‍ത്തിയാക്കാനായില്ല. മഴക്കാലത്ത് നദിയിലൂടെയുള്ള യാത്ര വളരെയേറെ കഷ്ടപ്പാടാണെന്ന് നാട്ടുകാര്‍ പറയുന്നു.