സോഷ്യല്‍ മീഡിയയില്‍ നടന്‍ വികെ ശ്രീരാമന്‍ മരിച്ചതായി വ്യാജ പ്രചാരണം; ഒരാള്‍ പിടിയില്‍

single-img
8 July 2018

നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ബഗീഷിനെ(30)ആണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

ബഗീഷിനെ പൊലീസ് ബെംഗളൂരുവില്‍നിന്ന് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ബഗീഷ് ബെംഗളൂരുവില്‍ ഇന്റീരിയല്‍ ഡിസൈനറായി ജോലി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയില്‍ വി. കെ ശ്രീരാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പോസ്റ്റുകള്‍ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതു വ്യാപമായി ആളുകള്‍ ഷെയര്‍ ചെയ്തിരുന്നു.