പിറന്നാള്‍ ആശംസയില്‍ മനസ്സു തുറന്ന് ദീപികാ പദുകോണ്‍

single-img
8 July 2018

ബോളിവുഡ് ലോകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഗോസിപ്പുകളില്‍ പ്രമുഖസ്ഥാനത്താണ് ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും തമ്മിലെ സൗഹൃദം. എന്നാല്‍ തങ്ങളുടെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ ഇരുവരും സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളും കമന്റുകളും പോസ്റ്റുചെയ്യുന്ന കാര്യത്തിലും ഈ താരങ്ങള്‍ പുറകില്‍ അല്ല. രണ്‍വീറിന്റെ പിറന്നാളിന് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്ന ജന്മദിന ആശംസകളാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ‘ഹലോ രണ്‍വീര്‍, ഇറ്റ്‌സ് യുവര്‍ ബെര്‍ത്ത്‌ഡേ’ എന്ന തലക്കെട്ടില്‍ വന്നിരിക്കുന്ന പോസ്റ്റ് വെറും ഒരു പിറന്നാള്‍ ആശംസയല്ല.

ആശംസാ കാര്‍ഡില്‍ നിറയെ പൂമാലകളും തോരണങ്ങളും കാണാനാകും. ബെര്‍ത്ത് ഡേ തൊപ്പികളും കുത്തിനിറച്ചിട്ടുണ്ട്. എന്തായാലും ഗോസിപ്പുകളെ ഇരുവരും പ്രോത്സാഹിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.