ദൈവത്തെ വെല്ലുവിളിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ്

single-img
8 July 2018

‘നിങ്ങള്‍ ആരെങ്കിലും ഏപ്പോഴെങ്കിലും ദൈവത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ, എങ്കില്‍ എന്തെങ്കിലും തെളിവ് കൊണ്ടുവരൂ ആ നിമിഷം ഞാന്‍ രാജിവച്ച് പോകാം’ ഇത് പറയുന്നത് മറ്റാരുമല്ല, സാക്ഷാല്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെയാണ്.

തികഞ്ഞ യുക്തിവാദിയായ ഡ്യൂട്ടര്‍റ്റോ ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ശില്‍പ്പശാലയിലാണ് ഈശ്വരനെ കാണിച്ചുതരാന്‍ ആവശ്യപ്പട്ടത്. നിങ്ങള്‍ക്ക് ദൈവത്തെ കാണാനാകുമെങ്കില്‍ ഒരു സെല്‍ഫിയെടുത്ത് എനിക്ക് അയച്ചു തരൂ എന്നാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പരിഹാസം.

‘പ്രകൃതി ദുരന്തത്താല്‍ മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴുമ്പോള്‍ എന്തേ ദൈവം രക്ഷിക്കുന്നില്ല’ ഡ്യൂട്ടര്‍റ്റെ ചോദിക്കുന്നു. മുമ്പൊരിക്കല്‍ ദൈവം വിഡ്ഢിയാണെന്ന് വിളിച്ചുപറഞ്ഞ് ഇദ്ദേഹം ഏറെ വിവാദമുണ്ടാക്കിയിരുന്നു.