നിഷാ സാരംഗ് ‘ഉപ്പും മുളകില്‍’ തുടരും; പ്രചാരണങ്ങള്‍ സത്യസന്ധമല്ലെന്ന് ഫ്ളവേഴ്‌സ് ടിവി

single-img
8 July 2018

സീരിയല്‍ താരം നിഷാ സാരംഗിനെ പ്രശസ്ത സീരിയലായ ‘ഉപ്പും മുളകി’ല്‍ നിന്നും പുറത്താക്കിയെന്ന് പ്രചരിപ്പിക്കുന്നതില്‍ വാസ്തവമില്ലെന്ന് ഫ്ളവേഴ്‌സ് ചാനല്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ പ്രതികരിച്ചത്. 650ഓളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കുമെന്നും അതുമായി ബന്ധപ്പെട്ട് നിഷയുമായി ചാനല്‍ മാനേജ്‌മെന്റ് സംസാരിച്ചിട്ടുണ്ടെന്നും ഫ്ളവേഴ്‌സ് ടി.വി വ്യക്തമാക്കി.

ഇന്നലെ സംവിധായകനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് താന്‍ സംവിധായകനെ മാറ്റാതെ ഈ സീരിയലില്‍ തുടരില്ലെന്നും താരം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. അതേസമയം സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ നടി ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചോ ചാനല്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഫ്ളവേഴ്‌സ് ടി.വിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകില്‍ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങള്‍ സത്യസന്ധമല്ല’

പ്രശസ്ത ചലച്ചിത്ര ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയില്‍ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യമല്ലെന്ന് ഫ്ളവേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. അറനൂറ്റി അമ്പതോളം എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടര്‍ന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനല്‍ മാനേജ്‌മെന്റ് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് വരും ദിവസങ്ങളില്‍ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്.

നിഷ സാരംഗ് 'നീലു'വായി ഉപ്പും മുളകിൽ തുടരും; പ്രചരണങ്ങൾ സത്യമല്ലപ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും…

Posted by Flowers TV on Sunday, July 8, 2018