വിരാട് കോഹ്ലിയും അനുഷ്‌കയും കാര്‍ഡിഫില്‍: വീഡിയോ

single-img
6 July 2018

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കാനാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കാ ശര്‍മ്മയും കാര്‍ഡിഫിലെത്തിയത്. കോഹ്ലിയും അനുഷ്‌കയും ബസ്സില്‍ നിന്ന് ഒരുമിച്ച് ഇറങ്ങുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയകളില്‍ കാണാനാകുന്നത്.

രാജ്യത്തെ ഏറ്റവും വലിയ താര ജോഡികളായ ഇരുവരുടേയും ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഞ്ചെസ്റ്ററില്‍ നടന്ന ആദ്യ മാച്ചില്‍ ഇന്ത്യ 8 വിക്കറ്റിന് ജയിച്ചിരുന്നു. ട്വന്റി ട്വന്റിയില്‍ രണ്ടായിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനും ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ രണ്ടായിരം റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാനും കോഹ്ലിയാണ്.

56ഇന്നിംഗ്‌സില്‍ നിന്നാണ് കോഹ്ലി 2000 റണ്‍സ് നേടിയത്. ബാറ്റ്‌സ്മാന്‍മാരുടെ ട്വന്റി 20 ഐസിസി റാങ്കിംഗില്‍ കോഹ്ലി എട്ടാം സ്ഥാനത്താണ്.

https://www.instagram.com/p/Bk0t2SFHUD5/?taken-by=virushka_folyf