സിന്ധുവിനെ ഞെട്ടിച്ച് ആരാധകരുടെ പിറന്നാള്‍ സമ്മാനം

single-img
6 July 2018

ഇന്തോനേഷ്യന്‍ ഓപ്പണ്‍സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധു
ജക്കാര്‍ത്തയിലായിരുന്നു ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. 23 ആം പിറന്നാളിന് വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നു സിന്ധുവിന്.

എന്നാല്‍ അതിന്റെ വിഷമം തങ്ങളുടെ പ്രിയ താരത്തിന് ഉണ്ടാകരുതെന്ന് സിന്ധുവിന്റെ ആരാധകര്‍ തീരുമാനിച്ചു. ശരിക്കും താരത്തെ ഞെട്ടിപ്പിച്ച് പിറന്നാള്‍ ദിനത്തില്‍ ജക്കാര്‍ത്തിയിലെ ഒരു സംഘം ആരാധകര്‍ കേക്കുമായാണ് സിന്ധുവിനെ കാണാനെത്തിയത്.

ആരാധകരുടെ സന്ദര്‍ശനം തന്നെ സിന്ധുവിന് സര്‍പ്രൈസ് ആയിരുന്നു. ഒപ്പം പിറന്നാള്‍ കേക്കുമായാണ് വന്നതെന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷവും. ആരാധകരുമായി ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച താരം അവരോടൊപ്പം തന്റെ പിറന്നാള്‍ദിനം ആഘോഷിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സിന്ധു കിരീടം നേടുമെന്ന് ആരാധകര്‍ക്ക് ഉറപ്പും നല്‍കി. വിമന്‍സ് സിംഗിള്‍സ് സെക്കന്റ് റൗണ്ടില്‍ ജപ്പാന്റെ ഐയ്യാ ഓഹോറിയെ സിന്ധു പരാജയപ്പെടുത്തിയിരുന്നു.