നിരോധിച്ചത് 3 സ്റ്റാര്‍ കേരസ്വാദ് വെളിച്ചെണ്ണ അല്ല

single-img
5 July 2018

മായം കലര്‍ത്തിയതായി കണ്ടെത്തിയ 51 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചതില്‍ 3 സ്റ്റാര്‍ കേരസ്വാദ് വെളിച്ചെണ്ണ ഉള്‍പ്പെട്ടിട്ടില്ലെന്ന് 3 സ്റ്റാര്‍ ക്രിയേഷന്‍. സര്‍ക്കാര്‍ ബ്രാന്‍ഡായ കേര വെളിച്ചെണ്ണയെന്നു തെറ്റിദ്ധരിപ്പിച്ച് ചില ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് 51 വെളിച്ചെണ്ണ നിരോധിച്ചത്.

ഇത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 3 സ്റ്റാര്‍ കേരസ്വാദ് വെളിച്ചെണ്ണയുടെ പേരും ചിത്രവും ‘ഇ വാര്‍ത്ത’ ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി കേന്ദ്ര ഗവ. അംഗീകാരമായ അഗ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റോടു കൂടി ഗുണനിലവാരം ഉള്ള കൊപ്ര തങ്ങളുടെ മില്ലില്‍ ആട്ടി ശുദ്ധമായ വെളിച്ചെണ്ണ 3 സ്റ്റാര്‍ കേരസ്വാദ് എന്ന ബ്രാന്‍ഡില്‍ നല്‍കി കൊണ്ടിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍റുകളുടെ ലിസ്റ്റ് ഇവിടെ കാണാം

http://www.foodsafety.kerala.gov.in/images/B1-4581-Coconut_Oil_Ban_Order_31-5-2018.pdf