ട്വന്റി 20യില്‍ വിരാട് കോഹ്‌ലിക്ക് ചരിത്രനേട്ടം

single-img
4 July 2018

ട്വന്റി 20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലാണ് കോഹ്‌ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളില്‍നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

66 മത്സരങ്ങളില്‍ നിന്ന് 2000 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലത്തിനെയാണ് കോഹ്‌ലി മറികടന്നത്. ട്വന്റി20യില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതാണ് കോഹ്‌ലി. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140), പാക് താരം ഷൊഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളില്‍.