ട്വന്റി 20യില്‍ 76 പന്തില്‍ 172 റണ്‍സ്: ആരോണ്‍ ഫിഞ്ചിന് ലോക റെക്കോര്‍ഡ്

single-img
3 July 2018

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് ലോക റെക്കോര്‍ഡ്. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ഫിഞ്ച് സ്വന്തം പേരില്‍ കുറിച്ചത്. സിംബാബ്‌വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആതിഥേയര്‍ക്കെതിരേയായിരുന്നു ഫിഞ്ചിന്റെ ബാറ്റിംഗ് വെടിക്കെട്ട്.

76 പന്തില്‍ 16 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 172 റണ്‍സാണ് ഫിഞ്ച് അടിച്ചുകൂട്ടിയത്. ഫിഞ്ചിന്റെ അതിവേഗ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റണ്‍സ് അടിച്ചൂകൂട്ടി. ഫിഞ്ചിന് കൂട്ടായി നിന്ന ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് 46 റണ്‍സ് നേടി. ഇരുവരും ഒന്നാം വിക്കറ്റില്‍ 223 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതും ലോക റെക്കോര്‍ഡാണ്.