അബുദാബിയില്‍ മലയാളിയെ തേടി വീണ്ടും ’13 കോടിയുടെ ഭാഗ്യം’

single-img
3 July 2018

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി ഭാഗ്യം. ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പില്‍ ടോജോ മാത്യു എന്നയാള്‍ക്ക് 13 കോടിയിലേറെ രൂപ (ഏഴ് ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. 075171 ആണ് ഇദ്ദേഹത്തിന്റെ ബിഗ് ടിക്കറ്റ് നമ്പര്‍.

എന്നാല്‍, വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇന്നത്തെ നറുക്കെടുപ്പില്‍ ലക്ഷം ദിര്‍ഹം വീതം നേടിയ മറ്റു വിജയികളില്‍ ഏഴുപേരില്‍ അഞ്ചും ഇന്ത്യക്കാരാണ്. അഷ്‌റഫ് മൊയ്തീന്‍കുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്രനായക്, ഗൗതം സേഥി എന്നിവരാണിവര്‍.