Categories: National

മസ്ജിദിനു മുന്നില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാന്‍ നീക്കം: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്

മസ്ജിദിനു സമീപം ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്. ലക്‌നൗവിലെ ടീലെ വാലി മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് മുസ്ലിം സമുദായത്തിനിടയില്‍ നിന്ന് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

മസ്ജിദിനു തൊട്ടടുത്തായി പ്രതിമ സ്ഥാപിക്കുന്നത് പള്ളിയില്‍ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഇവരുടെ ആരോപണം. സാധാരണയായി മുസ്ലിം വിശ്വസികള്‍ പ്രതിമകള്‍ക്കു സമീപത്തുവെച്ച് നമസ്‌കാരം നടത്താറില്ല.

അങ്ങനെ ചെയ്യുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുണ്ടാക്കുമെന്നും മസ്ജിദിലെ പുരോഹിതന്‍ മൗലാന ഫസല്‍ ഇ മന്നന്‍ പറയുന്നു. എന്നാല്‍ നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ലക്ഷ്മണനുള്ള പ്രാധാന്യവും ജനങ്ങളുടെ വികാരവും മാനിച്ചാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ബിജെപി നേതാവ് രാംകൃഷണ്‍ യാദവ് പറയുന്നു.

ലക്‌നൗ നഗരം സ്ഥാപിച്ചത് ലക്ഷ്മണനാണ്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രതിമ സ്ഥാപിക്കുന്നത്. ഇതില്‍ യാതൊരു വിവാദത്തിനും സ്ഥാനമില്ല. ലക്‌നൗവിനെ ‘ലക്ഷ്മണപുരി’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ആലോചനയുണ്ടെന്നും ഇതിനുള്ള പദ്ധതി വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share

Recent Posts

  • Breaking News

സര്‍ക്കാര്‍ വീഴുമോ വാഴുമോ?: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും വേഗം…

1 hour ago
  • Science & Tech

ഇന്ത്യയില്‍ ഒന്നരക്കോടി മൊബൈലുകള്‍ ഭീഷണിയില്‍; ‘ഏജന്‍റ് സ്മിത്ത്’ പടരുന്നു

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ 1.5 കോടിയും…

1 hour ago
  • National

അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യണം ; വര്‍ഗീയ പോസ്റ്റിട്ട പെണ്‍കുട്ടിയോട് കോടതി

മത സ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളജ് വിദ്യാര്‍ഥിയോട് ഖുര്‍ആന്റെ അഞ്ച് പ്രതികള്‍ വാങ്ങി വിതരണം ചെയ്യണമെന്ന് കോടതി. റാഞ്ചിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.…

1 hour ago
  • Latest News

നാളെ മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്ട്: പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത

വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18ന് ഇടുക്കി, മലപ്പുറം, 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, 20ന് ഇടുക്കി, എറണാകുളം,…

2 hours ago
  • Kerala
  • Latest News

യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

കോളജിനു പുറത്ത് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച‌് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

10 hours ago
  • Kerala
  • Latest News

നെടുങ്കണ്ടം ഉരുട്ടിക്കൊല: രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പി പറഞ്ഞിട്ടെന്ന് എസ്ഐയുടെ മൊഴി

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ എസ്.ഐ.സാബു

11 hours ago

This website uses cookies.