സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് എട്ടു ലക്ഷം വിദേശികള്‍ക്ക്

single-img
1 July 2018

സൗദി അറേബ്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ട് ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും സൗദിയില്‍ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണവും സ്വകാര്യമേഖലയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുവാന്‍ കാരണമായതായി കണക്കാക്കുന്നു.

2018 ആദ്യപകുതിയിലെ കണക്കുപ്രകാരം സൗദിയില്‍ സ്വകാരൃ മേഖലയില്‍ ജോലിയിലുള്ളത് 77 ലക്ഷം വിദേശ തൊഴിലാളികളാണ്. അതേസമയം 2016ല്‍ ഇതേ കാലയളവില്‍ വിദേശ തൊഴിലാളികളുടെ എണ്ണം 85 ലക്ഷത്തിനു മുകളിലായിരുന്നു.

രണ്ടു വര്‍ഷത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. രണ്ടു വര്‍ഷത്തിനിടെ പുതിയ വിസയില്‍ സൗദിയില്‍ എത്തിയ വിദേശികളുടെ എണ്ണംകൂടി കണക്കാക്കിയാല്‍ അടുത്ത കാലയളവിനുള്ളില്‍ സ്വകാര്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം വളരെ കൂടുതലാണ്.