ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

single-img
1 July 2018

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്ക് പരിക്ക്. ഇടത് കൈവിരലിനാണ് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ബുംറയ്ക്കു നഷ്ടമായി. അയര്‍ലന്‍ഡിനെതിരെ ബുധനാഴ്ച നടന്ന ആദ്യ ട്വന്റി20 മത്സരത്തിലാണ് ബുംറയ്ക്ക് പരിക്കേറ്റത്.

അയര്‍ലന്‍ഡിനെതിരെ വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരവും ബുംറയ്ക്കു നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ബുംറ മടങ്ങിയെത്തുമെന്നാണ് സൂചന. ബുംറയ്ക്കു പകരക്കാരനായി ഐഎപിഎല്‍ താരം ദീപക് ചഹാറിനെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തി.