ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

single-img
1 July 2018

വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളും നാല് പേർ പുരുഷന്മാരുമാണ്. പത്തുപേരെ തൂങ്ങിമരിച്ച നിലയിലും 75 വയസുകാരിയുടെ മൃതദേഹം തറയിലും കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ഇവരുടെയെല്ലാം കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മരിച്ചവരുടെയെല്ലാം കൈകൾ കൂട്ടികെട്ടിയിട്ടുണ്ട്. താമസിച്ചിരുന്ന രണ്ടു നില വീടിന് സമീപം പലചരക്ക്, പ്ലൈവുഡ് വ്യാപാരം നടത്തി വന്നവരാണിവര്‍. രാവിലെ ആറു മണിക്കു തന്നെ തുറക്കുന്ന സ്ഥാപനം ഏഴരയായിട്ടും തുറക്കാത്തത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നവരെ കണ്ടത്.

ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മരണകാരണം അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.