എസ് ജാനകി മരിച്ചെന്ന വ്യാജവാർത്തക്കെതിരെ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു

single-img
30 June 2018

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കൂടി മലയാളികളുടെ പ്രിയ ഗായിക എസ്.ജാനകി മരിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസമാണ് എസ് ജാനകി മരിച്ചെന്ന സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്‌കാരസമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിച്ച് തുടങ്ങിയിരുന്നു.

സിനിമാ മേഖലയിലെ പലരുടെയും വ്യാജമരണ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് പതിവായത് കണക്കിലെടുത്താണ്  ‘സമം’ ഡി.ജി.പിക്ക് പരാതി നല്‍കിയത്.