രണ്ടാമൂഴത്തിനായി സെറ്റൊരുങ്ങുന്നത് 100 ഏക്കറില്‍

single-img
30 June 2018

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തിനായി സെറ്റൊരുങ്ങുന്നത് 100 ഏക്കറിലെന്ന് റിപ്പോര്‍ട്ട്. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടിലാണ് ബ്രഹ്മാണ്ഡ സെറ്റൊരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

മൂന്നര മാസം കൊണ്ടാണ് എം.ടി.വാസുദേവന്‍ നായര്‍ സിനിമയുടെ തിരക്കഥ എഴുതിതീര്‍ത്തിരിക്കുന്നത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളും അണിനിരക്കും. ജാക്കി ചാനും ഉണ്ടാകുമെന്നാണ് സൂചന.

സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 2020ല്‍ രണ്ടാമൂഴം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.