മോഹൻലാലിനെതിരായ അക്രമോത്സുക പ്രതിഷേധം തെറ്റ്;അമ്മയിലെ ഇടതുപക്ഷ പ്രതിനിധികൾ സി.പി.എം അംഗങ്ങളല്ലാത്തതിനാൽ അവരുടെ വിശദീകരണം തേടേണ്ടതില്ല:കോടിയേരി

single-img
30 June 2018

തിരുവനന്തപുരം : നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നിലപാട് തെറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലന്നും അദ്ദേഹം പറഞ്ഞു.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ കോടിയേരി പിന്തുണച്ചു. മോഹന്‍ലാലിനെതിരായ അക്രമോത്സുകമായ പ്രതിഷേധം തെറ്റാണ്. മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.