ഗോപി സുന്ദര്‍ അന്വേഷിച്ച ആ ഗായകനെ കണ്ടെത്തി

single-img
30 June 2018


കമല്‍ഹാസന്‍ ചിത്രം വിശ്വരൂപത്തിലെ ‘ഉനൈ കാണാമല്‍’ എന്ന ഗാനം ആലപിക്കുന്ന ഒരു യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആരാണ് ആ യുവാവെന്ന് പലരും അന്വേഷിക്കുകയായിരുന്നു. സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായകനെ കണ്ടെത്താന്‍ പോസ്റ്റിട്ടിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ആ ഗായകനെ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശിയായ രാകേഷ് ഉണ്ണിയാണ് ഗോപി സുന്ദറിന്റെയും മറ്റും ശ്രദ്ധ പിടിച്ചു പറ്റിയ ഗായകന്‍.

അതിനമനോഹരമായി ഉണ്ണി ആലപിക്കുന്നതു ഫെയ്‌സ്ബുക്കില്‍ വൈറലായിലുന്നു. ഇതു കണ്ട ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ ഇയാളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ഇതോടെ ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ ഇയാളെ കണ്ടെത്തുകയും ഫോണ്‍ നമ്പറുള്‍പ്പടെയുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ജോലിയ്ക്ക് ഇടയിലുള്ള ഇടവേളയിലാണ് ഇയാള്‍ പാട്ടു പാടിയത്. ‘എനിക്ക് ഇദ്ദേഹത്തെക്കൊണ്ട് എന്റെ പാട്ടു പാടിക്കണം. കൂട്ടുകാരെ ഇദ്ദേഹമാരെന്ന് കണ്ടു പിടിച്ചു തരുമോ’ എന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഗോപി സുന്ദര്‍ കുറിച്ചത്. ഗോപി സുന്ദറിന് പുറമെ മറ്റ് ചില പ്രമുഖരും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

 

I want this voice to sing my song , my dear friends Pls help me to find this amazing talent 🙏🙏🙏❤️❤️❤️

Posted by Gopi Sunder on Friday, June 29, 2018