ദിലീപ് വിഷയം ഉള്‍പ്പെടെ വിവാദമായ എല്ലാ തീരുമാനങ്ങളെക്കുറിച്ചും ചര്‍ച്ചയ്ക്കു തയ്യാർ, ‘അമ്മയുടെ’ അടുത്ത എക്സിക്യൂട്ടിവ് യോഗം ഉടന്‍ ചേരും: ഇടവേള ബാബു

single-img
30 June 2018

കൊച്ചി: നടൻ ദിലീപിനെ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുൾപ്പടെ വിവാദമായ എല്ലാ തീരുമാനങ്ങളെക്കുറിച്ചും ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അമ്മയുടെ അടുത്ത യോഗം ഉടന്‍ ചേരുമെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു.

അസോസിയേഷനില്‍ നിന്നും രാജി വെച്ച നാല് നടികളോടും അമ്മയ്ക് വ്യക്‌തി വിരോധം ഇല്ലെന്നും ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മ, ഡബ്ല്യൂസിസി സംഘടനകളില്‍ അംഗങ്ങളായ പാര്‍വതി, രേവതി,മഞ്ജു വാരിയര്‍ എന്നിവര്‍ ഇടവേള ബാബുവിന് എഴുതിയ തുറന്ന കത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന ആവശ്യമുന്നയിച്ചത്. ഇതിനെത്തുടര്‍ന്നാണ് അടിയന്തിരമായി യോഗം വിളിക്കാന്‍ സെക്രട്ടറി തീരുമാനിച്ചത്.