വിചാരണ വേഗത്തിലാക്കണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

single-img
30 June 2018


കൊച്ചി: വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിലേക്ക്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അടുത്തയാഴ്ച റിവ്യൂ ഹര്‍ജി നല്‍കുന്നത്.

ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ കേ​സി​ന്‍റെ വി​ചാ​ര​ണ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വ​നി​താ ജ‌​ഡ്‌​ജി​യെ വി​ചാ​ര​ണ​യ്ക്കാ​യി​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ന​ടി ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ക്കും.ഇതിനിടെ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ബി.എ.ആളൂര്‍ ഒഴിയുകയും ചെയ്തു.

കേ​സ് വൈ​കി​പ്പി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വി​മ​ർ​ശി​ച്ചി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ല. കേ​സി​ലെ പ്ര​ധാ​ന രേ​ഖ​ക​ളെ​ല്ലാം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ വീ​ണ്ടും വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ നി​ശ്ച​യി​ക്കാ​ൻ ത​ട​സ​മാ​വു​ക​യാ​ണെ​ന്നും കോ​ട​തി വിമർശിച്ചിരുന്നു.