എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി:10 ലക്ഷം ആവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തി

single-img
30 June 2018

ആന്ധ്ര പ്രദേശ്​: എഞ്ചിനീയറിങ്​ വിദ്യാര്‍ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ബലാത്​സംഗം ചെയ്​ത്​ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി. 22 കാരിയായ പെണ്‍കുട്ടിയാണ്​ പരാതിയുമായി രംഗത്തെത്തിയത്​. മുതിര്‍ന്ന വിദ്യര്‍ഥികള്‍ ബലാത്​സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നുമാണ്​ പരാതി. ദൃശ്യങ്ങള്‍ ലഭിച്ച മറ്റൊരു കുട്ടി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന്​ നിര്‍ബന്ധിക്കുകയും ചെയ്​തെന്നും​ പരാതിലുണ്ട്​.

കൃഷ്ണ ജില്ലയിലെ അഗിരിപള്ളിയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. സീനിയര്‍ വിദ്യാര്‍ഥികളായ വംശി, ശിവ റെഡ്ഡി എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. വംശിക്കും ശിവ റെഡ്ഡിക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്​ സംഭവം. രണ്ട്​ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ജന്‍മദിനാഘോഷത്തിന്​ കൂട്ടിക്കൊണ്ടു പോവുകയും അവിടെ നിന്ന്​ മദ്യം കഴിപ്പിച്ചശേഷം ബലാത്​സംഗം ചെയ്യുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി അത്​ കാണിച്ച്‌​ ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നെന്ന്​ ​പെണ്‍കുട്ടി പറയുന്നു.

സംഭവത്തെ തുടര്‍ന്ന്​ പെണ്‍കുട്ടി കൃഷ്​ണ ജില്ലയിലെ കോളജ്​ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ പൊലീസിനെ അറിയിച്ചില്ല. പകരം യുവാക്കളോട്​ ദൃശ്യങ്ങള്‍ നശിപ്പിക്കണമെന്നും പെണ്‍കുട്ടിയോട്​ മാപ്പു പറയണമെന്നും നിര്‍ദേശിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്​.