മുംബൈയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കി

single-img
30 June 2018


മുംബൈ: മുംബൈയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കുന്നതിന്റെ ദൃശ്യം വൈറലാകുന്നു. കാന്തിവ്ലിയിലാണ് 14 വയസ്സുകാരി ജീവനൊടുക്കിയത്. ഠാക്കുര്‍ വില്ലേജിലെ ഗാര്‍ഡീനിയ ഹൗസിങ് സൊസൈറ്റിയില്‍ ഹര്‍ഷിക ധീരേന്ദ്രയാണ് മരിച്ചത്.

എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ പെണ്‍കുട്ടി നില്‍ക്കുന്നതു കണ്ട മറ്റു താമസക്കാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. സമതാ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും മൊബൈല്‍ ഫോണ്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.