സിഗ്നല്‍ തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ന്‍ ഗതാഗതം താ​റു​മാ​റാ​യി

single-img
30 June 2018

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകിയോടുന്നു. വര്‍ക് ഷോപ്പില്‍ നിന്ന് എന്‍ജിന്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങിയാണ് സിഗ്നല്‍ തകരാറിലാവാന്‍ കാരണമായത്.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സി​ഗ്ന​ല്‍ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​ത്.

സിഗ്നല്‍ തകരാറിലായതോടെ ഇ​ന്‍റ​ര്‍​സി​റ്റി, വ​ഞ്ചി​നാ​ട് എ​ക്പ്ര​സ് തു​ട​ങ്ങി ആ​റ് ട്രെ​യി​നു​ക​ളാ​ണ് സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. ഈ ട്രെ​യി​നു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ റെ​യി​ല്‍​വേ ആ​രം​ഭി​ച്ചു.

തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ മാനുവല്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടെ​ണ്ടി​യി​രു​ന്ന ഒ​രു ട്രെ​യി​നു​ക​ള്‍ പോ​ലും ക​ഴി​ഞ്ഞ ഒ​രു മ​ണി​ക്കൂ​റി​നി​ടെ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.