അമ്മ നേതൃത്വത്തിനെതിരെ പാര്‍വതിയും പത്മപ്രിയയും:മത്സരിക്കാൻ ആഗ്രഹിച്ച പാർവതിയെ പിന്തിരിപ്പിച്ചു.

single-img
30 June 2018

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച്‌ ഡബ്ലുസിസി. മോഹന്‍ലാലിന്റെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി ഉന്നയിക്കുന്നത്.

‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു. രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു.

അതേസമയം, നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന് പാര്‍വതി പറഞ്ഞു. വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയെന്ന് പാര്‍വതിയും പത്മപ്രിയയും പറഞ്ഞു.

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. തുടർന്ന് റിമ കല്ലിങ്കൽ, ഭാവന, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽനിന്നു രാജിവച്ചു. നടിമാരുടെ രാജിക്കു പിന്നാലെ, വിഷയത്തില്‍ പ്രത്യേകയോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയിലും ഡബ്ല്യുസിസിയിലും അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവർ കത്തയച്ചു. അമ്മയ്ക്കെതിരെ വിവിധ മേഖലകളിൽനിന്ന് വലിയ തോതിൽ വിമർശനവുമുയർന്നു. മോഹൻലാലിന്റെ കോലം കത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.