വ്യായാമമല്ല; ഇത് അസ്സല്‍ മോഷണം; വീഡിയോ കാണാം

single-img
29 June 2018

വ്യായാമം ആരോഗ്യം നന്നാക്കാന്‍ മാത്രമല്ല, മോഷണത്തിനും ഉപകാരപ്പെടുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കള്ളന്‍. കോയമ്പത്തൂരിലെ ചെറാന്മാ നഗറില്‍ ഒരാള്‍ വ്യായാമം ചെയ്തു കൊണ്ട് മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നു. മോഷ്ടിച്ചതാകട്ടെ ഒരു ബള്‍ബും. ഒരു കടയുടെ മുമ്പില്‍ കിടന്ന ലൈറ്റാണ് വ്യായാമം ചെയ്യുകയാണെന്ന മട്ടില്‍ കള്ളന്‍ അടിച്ചുമാറ്റിയത്. ജൂണ്‍ 23ന് പുലര്‍ച്ചെ അഞ്ചിനാണ് മോഷണം നടന്നത്. കടയുടെ മുമ്പിലെ സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.