യു.ജി.സി നിര്‍ത്തലാക്കുന്നതിന് പിന്നില്‍ കാവിവത്കരണമെന്ന് പിണറായി

single-img
29 June 2018

തിരുവനന്തപുരം: യു.ജി.സി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ജി.സിയെ ഇല്ലാതാക്കിയത് കാവിവത്കരണത്തിന് വേണ്ടിയാണെന്നും പിണറായി തുറന്നടിച്ചു. യു.ജി.സിക്ക് പകരം എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കം ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്തേ തുടങ്ങിയിരുന്നു.

വാണിജ്യവല്‍ക്കരണമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം അത് നടപ്പായില്ല. അന്ന് യു.പി.എക്ക് നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് ഇപ്പോള്‍ ബി.ജെ.പി നടപ്പാക്കിയത്. യു.ജി.സിയെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടേയും ശബ്ദം ഉയരേണ്ടതുണ്ടെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.