കുവൈത്തില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും

single-img
29 June 2018

രാജ്യത്ത് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ വിദേശതൊഴിലാളികളെ ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് ഓയില്‍ക്കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി, കുവൈത്ത് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി എന്നീ അനുബന്ധ സ്ഥാപനങ്ങളോട് നിലവിലുള്ള വിദേശികളെ കുറയ്ക്കാന്‍ നിര്‍ദേശിച്ചു.

ഇതുനടപ്പാക്കുന്നതിനൊപ്പം വിദേശികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശി യുവാക്കളുടെ ഭാവി ശോഭനമാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗത്തില്‍ വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.