തുണികള്‍ ശേഖരിക്കുന്ന മെഷീനില്‍ യുവാവ് കുടുങ്ങി; ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

single-img
29 June 2018

https://www.youtube.com/watch?v=f7aX1cp_jOM

തുണികള്‍ ശേഖരിക്കുന്ന മെഷീനില്‍ കുടുങ്ങിയ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ചൈനയിലെ നാന്‍യാംഗ് നഗരത്തിലാണ് സംഭവം നടന്നത്. മെഷീനിലെ ചെറിയ ദ്വാരത്തിലൂടെ യുവാവിന്റെ കാലുകള്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്.

തല മുതല്‍ കാല്‍മുട്ടുവരെയുള്ള ഭാഗം മെഷീനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. നിര്‍ധനരായവര്‍ക്ക് വസ്ത്രം നല്‍കാന്‍ വേണ്ടിയാണ് ഇത്തരം മെഷീനുകള്‍ പല സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ഇതിലേക്ക് ആളുകള്‍ വസത്രങ്ങള്‍ ദാനം ചെയ്യുകയാണ് പതിവ്. തെരുവില്‍ താമസിക്കുന്ന യുവാവ് മെഷീനില്‍ നിന്ന് തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതില്‍ അകപ്പെട്ടത്. വേദന കൊണ്ട് പുളഞ്ഞ യുവാവ് ഒരു മണിക്കൂറിലധികം മെഷീനില്‍ കുടുങ്ങിക്കിടന്നു.

പൂര്‍ണമായും മെഷീനിലേക്ക് വീണു പോകാതിരിക്കാന്‍ കൈകള്‍ കൊണ്ട് ബലമായി പിടിച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ കാലുകളടക്കം പൂര്‍ണമായും മെഷീനകത്തേക്കാക്കിയ ശേഷം മെഷീന്‍ തുറന്ന് യുവാവിനെ പുറത്തെടുക്കുകയായിരുന്നു.