നമ്മള്‍ ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത്; ബിജെപി 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വെള്ളി കസേരയില്‍ ഇരുന്നേനെ: പ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ

single-img
29 June 2018

പ്രതിപക്ഷത്തെ കാക്കകളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഒരുവശത്ത് കാക്കളും കുരങ്ങന്മാരും കുറുക്കന്മാരും എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. മറുവശത്ത് നമുക്കൊരു കടുവയുണ്ട്. 2019 ല്‍ തിരഞ്ഞെടുക്കാന്‍ ഒരു കടുവ- ഹെഗ്‌ഡെ പറഞ്ഞു.

നമ്മള്‍ ഇപ്പോഴും പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത് അല്ലേ, ശ്രോതാക്കളോട് അദ്ദേഹം ചോദിച്ചു. ഇതിന് കാരണം കോണ്‍ഗ്രസ് ഭരണമാണ്. നമ്മള്‍ 70 വര്‍ഷം ഭരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ വെള്ളി കസേരയില്‍ ഇരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ദളിതരെ നായ്കളോട് ഉപമിച്ചും, ഭരണഘടന വൈകാതെ പൊളിച്ചെഴുതുമെന്നും പ്രസംഗിച്ച് ഹെഗ്‌ഡെ പലപ്പോഴായി വിവാദത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്ബാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപക്ഷത്തെ പാമ്ബുകളോടും നായ്കളോടും പൂച്ചകളോടും ഉപമിച്ച് സംസാരിച്ചത്.