ഹോണ്‍ മുഴക്കിയതിനെ ചൊല്ലി യുവതികള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ തല്ല്–(വീഡിയോ)

single-img
29 June 2018

സീബ്ര ലൈനിലൂടെ നടന്നു നീങ്ങുന്ന യാത്രക്കാരിക്ക് പണികൊടുക്കാന്‍ ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തല്ലാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്ന് റഷ്യയിലാണ്. സീബ്രലൈനിലൂടെ റോഡ് ക്രോസുചെയ്യുകയായിരുന്നു ഒരു യുവതി.

യുവതി വാഹനത്തെ മറികടന്നയുടന്‍ ഹോണ്‍ മുഴങ്ങുകയായിരുന്നു. ഏറെ ഭയപ്പെട്ടുപോയ യുവതി കൈയിലിരുന്ന ഷോപ്പിങ് ബാഗുകൊണ്ട് വാഹനത്തിനടിച്ചായിരുന്നു തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന രണ്ടു യുവതികളും കാല്‍നടക്കാരിയുമായ യുവതിയും തമ്മില്‍ പൊരിഞ്ഞ തല്ലായി.

വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടാണ് യുവതികള്‍ തല്ലുണ്ടാക്കിയത്. കണ്ടു നിന്ന ആളുകള്‍ ഓടിക്കൂടി യുവതികളെ പിടിച്ചു മാറ്റുകയായിരുന്നു. ട്രാഫിക് സിഗ്‌നല്‍ കാത്തുകിടന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.