സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി മലയാളി

single-img
29 June 2018

സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുവാദം ലഭിച്ച സൗദിയില്‍ ആദ്യ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരി മലയാളി. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന സാറാമ്മ തോമസാ(സോമി ജിജി)ണ് സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത.

സാറാമ്മയ്ക്ക് നേരത്തെ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് വിധേയമായ ശേഷമാണ് സാറാമ്മക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയത്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മേലേതില്‍ മാത്യു പി. തോമസിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥി എയ്തന്‍ തോമസ് മാത്യു സാറാമ്മ തോമസിന്റെ ഏക മകനാണ്.