ബോട്ടില്‍ യാത്ര ചെയ്യവേ തൊട്ടുമുന്നില്‍ ഭീമന്‍ തിമിംഗലം; ഞെട്ടലോടെ വിനോദസഞ്ചാരികള്‍ (വീഡിയോ)

single-img
28 June 2018

ബോട്ടിലൂടെ കടല്‍ഭംഗി ആസ്വദിച്ചുപോകുന്നതിനിടെ പെട്ടെന്നൊരു തിമിംഗലം മുന്നില്‍ വന്നാല്‍ എന്താകും അവസ്ഥ? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ന്യൂസൗത്ത് വേയ്ല്‍സിലെ മക്വാറി തുറമുഖത്തിന് സമീപമുണ്ടായത്. ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികള്‍ക്ക് സമീപം ഭീമന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് കുതിച്ചുയരുകയായിരുന്നു.

ചെറിയ ഭയവും അതേ സമയം അദ്ഭുതവും ജനിപ്പിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ബോട്ടിലുണ്ടായിരുന്ന ഒരാള്‍ തന്നെയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഹാംപ്ബാക്ക് വെയില്‍ എന്ന ഇനത്തില്‍പ്പെട്ട തിമിംഗലമാണ് വിനോദസഞ്ചാരികള്‍ക്ക് മുമ്പില്‍ ഉയര്‍ന്നുപൊങ്ങിയത്.

ഏതാണ്ട് പത്തര മീറ്റര്‍ നീളമുണ്ട് തിമിംഗലത്തിന്. കുതിച്ചുയര്‍ന്ന തിമിംഗലം തിരികെ വെള്ളത്തിലേക്ക് വീണതിന്റെ ശക്തിയില്‍ ബോട്ട് മൊത്തത്തില്‍ ഒന്ന് ആടിയുലഞ്ഞു. യാത്രക്കാര്‍ക്കൊന്നും മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നില്ല. തിമിംഗലത്തെ കാണാനായി പുറപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് ഏതായാലും തിമിംഗലത്തെ അടുത്ത് നിന്ന് തന്നെ കാണാനും സാധിച്ചു.