വിജയ് ചിത്രം ‘സര്‍ക്കാരിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍

single-img
28 June 2018

തമിഴ് നടന്‍ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ വിജയ് സിഗരറ്റ് വലിക്കുന്നതാണുള്ളത്. ഇതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പോസ്റ്ററിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും പി എം കെ നേതാവുമായ അന്‍പുമണി രാം ദാസ് രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും താരത്തിനും ചിത്രത്തിനുമെതിരെ പ്രതിഷേധമറിയിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ദളപതി പോലെയുള്ള താരങ്ങളെ അന്ധമായി പിന്‍പറ്റുന്ന ലക്ഷക്കണക്കിന് ആരാധകര്‍ ഇതൊക്കെ അനുകരിക്കുമെന്നാണ് വിമര്‍ശകരുടെ വാദം.

വിജയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു സര്‍ക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കറുത്ത ഷര്‍ട്ടും കൂളിങ്ങ് ഗ്ലാസ്സും വച്ച ലുക്കിലാണ് വിജയ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

അതേസമയം സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് പോസ്റ്റര്‍ വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെടുമെന്ന് സ്റ്റേറ്റ് ടുബാക്കോ കണ്‍ട്രോള്‍ ഓഫീസര്‍ വടിവേലന്‍ അറിയിച്ചു. ധാരാളം ചിത്രങ്ങളില്‍ താരങ്ങള്‍ പുകവലിക്കുന്ന രംഗങ്ങളുണ്ടെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത്തരം രംഗങ്ങള്‍ പോസ്റ്ററില്‍ വെക്കാന്‍ പാടില്ല. ഇതൊരു തെറ്റായ സന്ദേശമായിരിക്കും വടിവേലന്‍ പറഞ്ഞു.