എന്റെ ജോലി ജനസേവനം: അമ്മയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കൂ’; മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി

single-img
28 June 2018

താരസംഘടനയായ അമ്മയില്‍നിന്ന് നടിമാര്‍ രാജി വച്ച സംഭവത്തില്‍ സംഘടനയെ പരോക്ഷമായി വിമര്‍ശിച്ച് നടനും പാര്‍ലമെന്റ് അംഗവുമായ സുരേഷ് ഗോപി രംഗത്ത്. അമ്മയില്‍ ഏറെ നാളായി താന്‍ സജീവമല്ല. ഇതിന്റെ കാരണം എന്തെന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും തന്റെ ജോലി ജന സേവനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എത്രയോ നാളുകളായി ‘അമ്മ’യില്‍ നിന്ന് നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്. ഇത് എന്തു കൊണ്ടാണെന്ന് മാദ്ധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല. ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ട് – സുരേഷ് ഗോപി പറഞ്ഞു.

അതേസമയം വിവാദങ്ങളെ കുറിച്ചോ വിമര്‍ശനങ്ങളെ കുറിച്ചോ പ്രതികരിക്കാന്‍ നടനും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാറും നടി കെ.പി.എ.സി ലളിതയും തയാറായില്ല. വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാല്‍, അത് മാധ്യമങ്ങളോട് പറയുന്നില്ലെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി.