കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന നടന്‍ പ്രകാശ് രാജിനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു

single-img
28 June 2018

മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പ്രകാശ് രാജിനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണു പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന സിനിമാ നടനും ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തുമായ പ്രകാശ് രാജിന് ഇപ്പോഴും വധഭീഷണികളുണ്ട്.

ഗൗരി ലങ്കേഷിനെ കൊന്നത് തീവ്ര ഹിന്ദുത്വ ശക്തികളാണെന്നും പ്രകാശ് രാജ് പലപ്പോഴായി ആരോപിച്ചിരുന്നു. സംഭവത്തില്‍ നരേന്ദ്രമോദിയുടെ മൗനവും പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. എന്റെ ശബ്ദം ഇനിയും ശക്തി ആര്‍ജ്ജിക്കും, വെറുപ്പിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കുമെന്നു കരുതുന്നുണ്ടോ ഭീരുക്കളെ എന്നു തനിക്കു വധഭീഷിണിയുണ്ടെന്ന വാര്‍ത്ത പങ്കുവെച്ച് പ്രകാശ് രാജ് പ്രതികരിച്ചു. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5 ന് തന്റെ വീടിന്റ മുമ്പില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.