വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്; മലയാള സിനിമ വിട്ടതിന്റെ കാരണം വെളിപ്പെടുത്തി ദേവന്‍

single-img
28 June 2018

മലയാള സിനിമയില്‍ ഒരു കാലത്ത് നായകനായും വില്ലനായും സഹനടനായും നിറഞ്ഞുനിന്നിരുന്ന നടനാണ് ദേവന്‍. എന്നാല്‍ പിന്നീട് ദേവന്‍ മലയാള സിനിമകളില്‍ അപൂര്‍വ സാന്നിധ്യമായി മാറിത്തുടങ്ങുകയായിരുന്നു. അതോടെ അദ്ദേഹം തെലുങ്കിലേക്കും തമിഴിലേക്കും ചുവടുമാറ്റി.

മലയാള സിനിമ വിട്ടതിന്റെ കാരണം ദേവന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം ഇവിടുത്തെ പല സിനിമകളില്‍ നിന്നും തഴയപ്പെട്ടതിനാലാണെന്ന് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കി. തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു. ‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന്‍ പറഞ്ഞു.